Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Announcement Controversy

അ​നൗ​ൺ​സ്മെ​ന്‍റ് വി​വാ​ദം; ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് മ​റു​പ​ടി ന​ൽ​കി

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ലെ അ​നൗ​ൺ​സ്മെ​ന്‍റ് വി​വാ​ദ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് മ​റു​പ​ടി ന​ൽ​കി. വി​വാ​ദ​ത്തി​ൽ പാ​ർ​ട്ടി​ക്ക് ബ​ന്ധ​മി​ല്ല. ച​ട്ട​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും മ​ത​സ്പ​ർ​ദ്ധ ഉ​ണ്ടാ​ക്കു​ന്ന അ​നൗ​ൺ​സ്മെ​ന്‍റ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​മ്മു​ടെ വോ​ട്ടു​ക​ൾ ന​മ്മു​ടെ ഖൗ​മി​ലെ കു​ട്ടി​ക്ക് എ​ന്ന അ​നൗ​ൺ​സ്മെ​ന്‍റാ​ണ് വി​വാ​ദ​മാ​യ​ത്. തു​ട​ർ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സി​പി​എം വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു.

ഫാ​ത്തി​മ ത​ഹ്‍​ലി​യ മ​തം​പ​റ​ഞ്ഞു വോ​ട്ടു​പി​ടി​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പം എ​ൽ​ഡി​എ​ഫി​നി​ല്ലെ​ന്നും വി​വാ​ദ സം​ഭ​വ​ത്തി​ൽ ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞി​രു​ന്നു. മ​തം പ​റ​ഞ്ഞ് വോ​ട്ട് ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നും വ​ർ​ഗീ​യ വി​ഭ​ജ​നം ല​ക്ഷ്യ​മി​ട്ട് എ​ൽ​ഡി​എ​ഫ് ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ വേ​ല​യാ​ണി​തെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Latest News

Corehub Up